തലശേരി: അഞ്ചരക്കണ്ടി-മമ്പറം റോഡിലെ മൈലുള്ളിമെട്ടയില്‍ വന്‍എംഡിഎംഎ ശേഖരവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.പാതിരിയാട് സ്വദേശി പി.പി.ഇസ്മായിലിനെ(39)യാണ് കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ശനിയാഴ്ച്ച രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മായില്‍ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വിപണിയില്‍ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.