കോഴിക്കോട് : കോഴിക്കോട് വടകരയില്‍ വന്‍ മയക്കു മരുന്ന് വേട്ടയുമായി എക്‌സൈസ്. 54 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. വടകര മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് വടകര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് വലയിലായത്.വടകരയിലെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് എം ഡി എം എ കണ്ടെത്തിയത്.