തിരുവനന്തപുരം; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച എട്ടുകിലോ കഞ്ചാവ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടികൂടിതമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ നിറുത്തിയിട്ടിരുന്ന ഹസറത്ത് നിസാമുദ്ദിന്‍ ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ സീറ്റിനടിയിലായി രഹസ്യമായി 4 പൊതികളിലായി സൂക്ഷിച്ച 8.215 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.കഞ്ചാവ് കടത്തികൊണ്ട് വന്നയാളിനായി അന്വേഷണം ആരംഭിച്ചു.പരിശോധന ശക്തമാക്കിയിട്ടുള്ളതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍.ഷിബു അറിയിച്ചു.പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍,അനില്‍ കുമാര്‍ .എം,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു,ആരോമല്‍ രാജന്‍,അക്ഷയ് സുരേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മഞ്ജു വര്‍ഗീസ്,ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പി. ഗോപാലകൃഷ്ണന്‍,എം.അനില്‍കുമാര്‍,ഹെഡ് കോണ്‍സ്റ്റബിള്‍ സുധീഷ് കുമാര്‍,നിമോഷ്,കോണ്‍സ്റ്റബിള്‍ പ്രവീണ്‍ രാജ്,വനിതാ കോണ്‍സ്റ്റബിള്‍ സൗമ്യ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.