ചാലക്കുടി: നഗരത്തില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മാരക മയക്കുമരുന്നായ സിന്തറ്റിക്ക് സ്റ്റാമ്പ് വില്‍പ്പന നടത്തിയ സ്ത്രീയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി (51)യാണ് പിടിയിലായത്. സി.വി ബില്‍ഡിംഗിന് എതിര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് ഷീല. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫിസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയിലാണ് നടപടി. ഇവരുടെ സ്‌കൂട്ടറിലെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ മാരക മയക്കുമരുന്നായ പന്ത്രണ്ടോളം സ്റ്റാമ്ബ് കണ്ടെത്തി. പിടിച്ചെടുത്ത സ്റ്റാമ്ബിന് 60,000 രൂപ വില വരുമെന്ന് എക്‌സൈസ് ഉദ്യോസ്ഥര്‍ പറഞ്ഞു.