കൊച്ചി : എറണാകുളം ജില്ലയിലെ കുന്നത്തുമാട് മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസിന്‍റെ പിടിയിലായി.മുക്സിദുല്‍ ഇസ്ലാമാണ് അറസ്റ്റിലായത്. അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാനായിരുന്നു ഹെയോയിൻ എത്തിച്ചത്. സ്കൂട്ടറില്‍ കറങ്ങി നടന്നാണ് മുക്സിദുല്‍ ഇസ്ലാം ഹെറോയിൻ വില്‍പന നടത്തിയിരുന്നത്. 25 ഡപ്പികളിലായി വില്‍പനക്ക് തയ്യാറാക്കിയ ഹെറോയിൻ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.ഹെറോയിൻ വില്‍പന നടത്തികിട്ടിയ രണ്ടായിരും രൂപയും, ഇതിന് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികള്‍ക്കിടയിലെ വില്‍പനയായിരുന്നു മുക്സിദുലിന്റെ ലക്ഷ്യമെന്ന് എക്സൈസ് പറയുന്നു.