അഞ്ചല്‍: കൊല്ലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖിലാണ് പിടിയിലായത്. കൊല്ലം അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരും പിടിയിലായിട്ടുണ്ട്.
ഇവരില്‍ നിന്നും 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.