ചെങ്ങന്നൂര്‍ : കഞ്ചാവുമായി യുവാക്കളായ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ മംഗലം ഉമ്മറത്തറയില്‍ സജേഷ് (30 ), മംഗലം പൊയ്കയില്‍ പവി സുരേഷ് (പവി 21) എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മംഗലം ഭാഗത്താണ് ഇരുവരും പിടിയിലായത്. കൈവശം സൂക്ഷിച്ചിരുന്ന 300 ഗ്രാം കഞ്ചാവ്
ചെറു പൊതികളാക്കി സ്ഥിരം ഇടപാടുകാര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ
ചെങ്ങന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതികളെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.