തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് &ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ദിനമായ ഇന്നേദിവസം തിരുവനന്തപുരം ജില്ലയിൽ നടത്തിയ ശക്തമായ പരിശോധനയിൽ തെറ്റിവിള കാവുവിളയിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ ചാരായവുമായി മനു എന്നു വിളിക്കുന്ന മനോഹരനെ പിടികൂടി ഒരു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) രാജേഷ് കുമാറിനോടൊപ്പം പ്രിവന്റ്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് ബാബു, പ്രബോധ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷൈനി, ഡ്രൈവർ ശ്യം കുമാർ എന്നിവരും പങ്കെടുത്തു.