കാന്‍ബെറ : ക്ലാസ് റൂമില്‍ നടന്ന ശാസ്ത്ര പരീക്ഷണത്തിനിടെയിലെ പിഴവ് മൂലമുണ്ടായ പൊട്ടിത്തെറിയില്‍ 11 കുട്ടികള്‍ക്ക് പരിക്ക്.ഓസ്ട്രേലിയയിലെ സിഡ്നിയിലെ മാന്‍ലി വെസ്റ്റ് പബ്ലിക് സ്കൂളില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 7.30ഓടെയായിരുന്നു സംഭവം. രണ്ട് കുട്ടികള്‍ക്ക് ആഴത്തില്‍ പൊള്ളലേറ്റു. സോഡിയം ബൈകാര്‍ബണേറ്റും മെഥിലേറ്റഡ് സ്പിരിറ്റും തമ്മില്‍ നടത്തിയ പരീക്ഷണമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍, ഫയര്‍ എന്‍ജിനുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സ്കൂളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനിടെ ശക്തമായി വീശിയ കാറ്റ് അപകടത്തിലേക്ക് നയിച്ചെന്ന് പറയുന്നു. 10 – 11 പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ട എല്ലാവരും. ഒരു അദ്ധ്യാപികയ്ക്ക് നിസാര പരിക്കേറ്റു.