ബാങ്കോക്ക്: തായ്ലന്‍ഡിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം.അപകടത്തില്‍ 18 പേര്‍ മരിച്ചു.സെന്‍ട്രല്‍ സുഫാന്‍ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗണ്‍ഷിപ്പിന് സമീപം ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ അടുത്തുള്ള മറ്റ് വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.