യു.എസിന്റെ അന്ത്യശാസനം അവഗണിച്ച്‌ ചെങ്കടലിൽ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ട് ചെങ്കടലില്‍ പൊട്ടിത്തെറിച്ചു

ടെല്‍ അവീവ്: യു.എസിന്റെ അന്ത്യശാസനം അവഗണിച്ച്‌ ചെങ്കടലില്‍ യെമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. യു.എസ് കപ്പലുകളെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ട് ചെങ്കടലില്‍ പൊട്ടിത്തെറിച്ചെന്നും ആളപായമില്ലെന്നും യു.എസ് അറിയിച്ചു.യു.എസ് കപ്പലുകള്‍ക്ക് ഏതാനും മൈല്‍ അകലെ വച്ചായിരുന്നു പൊട്ടിത്തെറി.
ചെങ്കടല്‍ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യു.എസും സഖ്യകക്ഷികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ ആക്രമണം അവസാനിപ്പിക്കാത്ത പക്ഷം പിന്നോട്ടില്ലെന്നാണ് ഹൂതികളുടെ നിലപാട്.അതേ സമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുകയാണ്. കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 22,600 കടന്നു. നുസൈറത്ത്, മഘാസി, ബുറെയ്ജ് അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ ബോംബാക്രമണം രൂക്ഷമായി. ഇതിനിടെ, ഇസ്രയേലിനെതിരെ ലെബനൻ യു.എൻ സുരക്ഷാ സമിതിയില്‍ ഔദ്യോഗിക പരാതി ഫയല്‍ ചെയ്തു.ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഉപ തലവൻ സാലേഹ് അല്‍ – അരൂരി കൊല്ലപ്പെട്ടിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 − 2 =