ഉത്തർപ്രദേശ് : സഹപ്രവര്‍ത്തകന്റെ തമാശയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഫാക്ടറി ജീവനക്കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാദില്‍ ഫാക്ടറി തൊഴിലാളിയായ ദയാശങ്കര്‍ എന്നയാളാണ് സഹപ്രവര്‍ത്തകന്റെ പ്രാങ്കിനെത്തുടര്‍ന്ന് മരിച്ചത്. ദയാശങ്കറിനെ പറ്റിക്കുന്നതിനായി സഹപ്രവര്‍ത്തകന്‍ ഇയാളുടെ മലദ്വാരത്തിലൂടെ പമ്ബ് ഉപയോഗിച്ച് വായു കടത്തിവിട്ടത് മരണത്തില്‍ കലാശിക്കുകയായിരുന്നു.ഫാക്ടറിയില്‍ വൃത്തിയാക്കാനുപയോഗിക്കുന്ന കംപ്രസ്ഡ് എയര്‍ പമ്ബ് ഉപയോഗിച്ചാണ് ദയാശങ്കരിന്റെ മലദ്വാരത്തിലേക്ക് സഹപ്രവര്‍ത്തകന്‍ വായു കടത്തിവിട്ടത്. സംഭവസ്ഥലത്ത് കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഉയര്‍ന്ന മര്‍ദത്തിലുള്ള വായു മലദ്വാരത്തിലൂടെ കടത്തിവിട്ടത് ആന്തരിക പരുക്കുകളുണ്ടാക്കിയതാണ് മരണത്തിന് കാരണമായത്.