പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശന്‍ തൃശൂരില്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.കൊല്ലം മങ്ങാട് സ്വദേശിയാണ്. ആകാശവാണിയില്‍ ജോലി ലഭിച്ചതോടെ തൃശൂരിലായിരുന്നു സ്ഥിരതാമസം. ഇന്നലെ വൈകിട്ട് ശ്വാസതടസ്സം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൃശൂരില്‍ നടക്കും.