പ്രശസ്ത കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 600ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
16ാം വയസ്സില്‍ അഭിനയ രംഗത്തെത്തിയ ലീലാവതി ഡോ. രാജ്കുമാര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍.ടി. രാമറാവു, എം.ജി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കന്നഡയില്‍ മാത്രം നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചഞ്ചല കുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഭക്ത കുംബര, ശാന്ത തുകാരം, ഭട്ക പ്രഹ്ലാദ, മംഗല്യ യോഗ, മന മെച്ചിദ മദാദി എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി.