കൊല്‍ക്കത്ത: പ്രശസ്ത ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു.കോട്ടയം കളത്തിപ്പടി സ്വദേശിയാണ് ജാനി ചാക്കോ ഉതുപ്പ്.
കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.