കൊച്ചി: ടിപ്പറിടിച്ച് അച്ഛനും മകളും മരിച്ചു. എറണാകുളം പെരുമ്പാവൂർ എംസി റോഡിലാണ് അപകടമുണ്ടായത്. കോതമംഗലം കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്.ബൈക്കില്‍ യാത്ര ചെയ്ത ഇവരുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു.
മരിച്ച എല്‍ദോസ് പാലക്കാട് കൃഷി അസിസ്റ്റന്റായിരുന്നു. ബ്ലെസി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു. മകളെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം.