കൊച്ചി: ലോറിയില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയില്‍ പിടിയില്‍കര്‍ണ്ണാടക സ്വദേശികളായ സട്ടപ്പയും മകന്‍ അഭിഷേകുമാണ് പിടിയിലായത്.സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇടനിലക്കാരെ പിടികൂടാന്‍ ശ്രമം തുടങ്ങിയതായും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു.