സ്‌കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് തട്ടിയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം

ആലപ്പുഴ: അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് തട്ടിയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം. കരളകം വാര്‍ഡ് കണ്ണാടിച്ചിറയില്‍ മാധവന്‍ (73) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ഷാജി (50) പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ വൈകുന്നേറം 5.10 ഓടെ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം പെട്രോള്‍ പമ്ബിന് മുന്‍വശമായിരുന്നു അപകടം നടന്നത്. കപ്പക്കടയില്‍ ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇരുവരും.ഒരേ ദിശയില്‍ വന്ന ബസിന്റെ പിന്‍ഭാഗം സ്കൂട്ടറില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസിന് അടിയില്‍പ്പെട്ട മാധവന്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. പുറകിലേക്ക് മറിഞ്ഞ ഷാജി പരിക്കുകളോടെ രക്ഷപ്പെട്ടു.
മാധവന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 1 =