തിരുവനന്തപുരം: ലോക കേരളസഭയിൽ പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനെ വിമർശിച്ച് എംഎ യൂസഫലി. ധൂർത്തെന്ന് പറഞ്ഞ് അനാവശ്യ കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുത്. പ്രവാസികൾക്ക് ഭക്ഷണം നൽകുന്നത് ധൂർത്തായി കാണിക്കരുത്. ലോക കേരളസഭയുടെ രണ്ടാം ദിവസത്തെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യൂസഫലി
ഏത് പാർട്ടിയിൽപ്പെട്ട നേതാക്കൾക്കും എല്ലാ സൗകര്യവും വിദേശത്ത് നമ്മൾ നൽകാറുണ്ട്. അത് അവകാശമായി ഏറ്റെടുത്തിരിക്കുകയാണ്. താമസമായാലും ഭക്ഷണമായാലും അവരെ കൊണ്ടുനടക്കലായാലും കാറായാലും അതൊക്കെ ചെയ്യേണ്ടത് ചുമതലായണെന്ന് കരുതിയാണ് ചെയ്യുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്ന ഞങ്ങളോട് ഭക്ഷണം കഴിക്കുന്നത് ധൂർത്താണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമമുണ്ട്. അതിനാലാണ് എല്ലാവർക്കും വേണ്ടി ഇത് തുറന്നുപറയുന്നത്
പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വ്യത്യാസം പാടില്ല. ധൂർത്തിനെ പറ്റിയാണ് പറയുന്നതെങ്കിൽ സ്വന്തം ചെലവിൽ ടിക്ക്റ്റ് എടുത്താണ് പ്രവാസികൾ ഇവിടെ എത്തിയത്. കോൺഗ്രസുമായി ബന്ധപ്പെട്ട പ്രവാസി സംഘടനകളുടെ ഭാരവാഹികളെല്ലാം ഇവിടെയുണ്ട്. നിങ്ങളുടെ നേതാക്കൾ ഇവിടെയില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അണികളോട് പങ്കെടുക്കാനാണ് പറഞ്ഞതെന്നാണ് മറുപടി. അണികളുണ്ടെങ്കിൽ അല്ലേ നേതാക്കൾ ഉള്ളൂ എന്നാമ് ഞാൻ പറഞ്ഞതെന്നും യൂസഫലി പറഞ്ഞു.