ചെന്നൈ: ഏകാകിനി’ എന്ന സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തു കൊണ്ടു രംഗത്തെത്തിയ ജി.എസ്.പണിക്കര്‍ ഓഗസ്റ്റ് നാല് രാവിലെ ചെന്നൈയിലെ സുന്ദരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടയില്‍ അന്തരിച്ചു.ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഏഴു സിനിമകള്‍ അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ചു സംവിധാനം ചെയ്തിട്ടുണ്ട്.
‘പ്രകൃതി മനോഹരി’, ‘സഹ്യന്റെ മകന്‍’, ‘പാണ്ഡവപുരം’, ‘ഭൂതപ്പാണ്ടി’, ‘വാസരശയ്യ’ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് ജി.എസ്. പണിക്കര്‍.സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം അദ്ദേഹം സിനിമയാക്കിയിരുന്നു. ഡോക്യുഫിക്ഷന്‍ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങള്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് ജി.എസ്. പണിക്കര്‍.