തൊടുപുഴ: നഗരമദ്ധ്യത്തിലെ സ്വര്‍ണക്കടയുടെ ഗോഡൗണില്‍ പുലര്‍ച്ചെയുണ്ടായ തീപ പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം.ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെരുനിലം ജൂവല്ലറിയുടെ ഗോഡൗണിലാണ് തീ പിടിത്തം ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന ഗിഫ്റ്റ് വസ്തുക്കളുടെ ശേഖരവും ഫര്‍ണീച്ചറുകളും പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ ജംഗ്ഷനിലുണ്ടായിരുന്നവരാണ് തീ കത്തുന്നതു കണ്ട് തൊടുപുഴ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് തൊടുപുഴ, ,കല്ലൂര്‍ക്കാട് ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് മൂന്നുയൂണിറ്റെത്തിയാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സമീപത്ത് മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവിടേയ്ക്ക് തീ പടരുന്നുതിനു മുമ്പ് നിയന്ത്രണ വിധേയമാക്കി. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.