ത്യശൂര്‍: ബീച്ച് റോഡ് വാടാനപ്പള്ളിയില്‍ അഞ്ച് കടകളില്‍ തീ പിടിത്തം ലക്ഷങ്ങളുടെ നഷ്ടം. രാത്രി വൈകിയും മണിക്കൂറുകളെടുത്ത് തീയണക്കാന്‍ ശ്രമം തുടരുന്നു.വ്യാഴം രാത്രി എട്ടരയോടെ സേവ്യര്‍ എന്നയാളുടെ പച്ചക്കറി, പഴവര്‍ഗങ്ങള്‍ വില്പന നടത്തുന്ന കടയിലാണ് ആദ്യം തീയും പുകയും ഉയരുന്നത് നാട്ടുകാര്‍ കണ്ടത്.തുടര്‍ന്ന് സമീപത്തെ മൊബൈല്‍ ഫോണ്‍ ഷോപ്പ്, ലോട്ടറിക്കട,ബാര്‍ബര്‍ ഷോപ്പ്,ഇലക്‌ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന കട എന്നിവക്കാണ് തീ പിടിച്ചത് പച്ചക്കറിക്കട, ലോട്ടറി, ബാര്‍ബര്‍ ഷോപ്പ്, മൊബൈല്‍ ഫോണ്‍ കട എന്നിവ പൂര്‍ണമായും കത്തിയ നിലയിലാണ്. മൂന്ന് യൂണിറ്റ് അഗ്‌നി രക്ഷാ സേനയെത്തി രാത്രി പത്തിനു ശേഷവും വെള്ളം പമ്ബ് ചെയ്ത് തീ അണക്കാന്‍ ശ്രമംതുടര്‍ന്നു.ഒന്നര മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.വാടാനപ്പള്ളി പോലീസും സ്ഥലത്തുണ്ട്.നിരവധി ആളുകള്‍ സ്ഥലത്ത് കൂടി നില്‍ക്കുന്നു.വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു.