ചെന്നൈ: തിരുവോട്ടിയൂരില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. മുത്തശ്ശിയും മൂന്ന് പേരക്കുട്ടികളുമാണ് മരിച്ചത്.ചെന്നൈ സ്വദേശിയായ സന്താനലക്ഷ്മി, ഇവരുടെ പേരക്കുട്ടികളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇവരുടെ വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.ഫയര്‍ഫോഴ്‌സ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊതുകു നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാര്‍ഡ്ബോര്‍ഡിലേക്ക് വീണ് തീ പടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് സൂചന.പുക ഉള്ളില്‍ ചെന്ന് ശ്വാസംമുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.