കോട്ടയം: ചൂടിന്റെ കാഠിന്യത്തില്‍ ജില്ലയിലെ നഗര ഗ്രാമ പ്രദേശങ്ങളില്‍ തീപിടിത്തം പതിവാകുന്നു. ഇന്നലെ രണ്ടിടത്താണ് തീപിടിത്തമുണ്ടായത്.റബര്‍ തോട്ടം, പുരയിടങ്ങള്‍, തരിശു പാടങ്ങള്‍, മാലിന്യക്കൂമ്ബാരം, കെട്ടിടങ്ങളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്, വൈദ്യുതി പോസ്റ്റുകള്‍, കേബിളുകള്‍ തുടങ്ങി വിവിധയിടങ്ങളിലാണ് തീപിടിത്തമുണ്ടാകുന്നത്.ഇന്നലെ കോട്ടയം ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തെ ബേക്കറിയ്ക്കാണ് തീപിടിച്ചത്. രാവിലെ ജീവനക്കാരാണ് തീയും പുകയും ഉയരുന്നത് കണ്ടത്. സീലിംഗ് ഉള്‍പ്പെടെയുള്ളവ കത്തിയങ്കിലും വലിയ അപകടം ഒഴിവായി. നഗരത്തില്‍ തിരക്കേറുന്ന സമയത്തായിരുന്നു സംഭവം. തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.ഉച്ചക്കഴിഞ്ഞ് കോടിമത ഈരയില്‍ക്കടവ് ബൈപാസ് റോഡിലെ മാലിന്യത്തിനാണ്തീപിടിച്ചത്. തുടര്‍ന്ന് തരിശുപാടത്തേയ്ക്കും വ്യാപിച്ചു. പാടത്തിന്റെ വലിയൊരു ഭാഗവും കത്തിയമര്‍ന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.