ജമ്മുകശ്മീരില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്.

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്. ബുദ്ഗാം ജില്ലയിലാണ് വെടിവെപ്പുണ്ടായത്.പ്രദേശവാസികളല്ലാത്തവർക്കെതിരെ കഴിഞ്ഞ 12 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
സൂഫിയാൻ, ഉസ്മാൻ മാലിക് എന്നിവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇവരെ ശ്രീനഗറിലെ ജെ.വി.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും യു.പിയിലെ ഷഹാരാൻപൂരില്‍ നിന്നുള്ളവരാണ്.
സൂഫിയാനും ഉസ്മാനും ജല്‍ ശക്തി വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. മൂവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. വിവരം ലഭിച്ചയുടൻ സുരക്ഷാസേന പ്രദേശത്ത് ഭീകരർക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
12 ദിവസം മുമ്ബ് നടന്ന ആക്രമണത്തില്‍ ഡോക്ടറും ആറ് അന്തർ സംസ്ഥാന തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഭീകരർ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിർത്തിരുന്നു.
ഗംഗാനീർ മുതല്‍ സോനാമാർഗ് വരെയുള്ള പ്രദേശത്തുള്ള ടണലില്‍ ജോലിയെടുക്കുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 + eight =