തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ജനറല്‍ ബോഡിയുടെ പ്രഥമയോഗം ഇന്നു ചേരും.കെപിസിസി പ്രസിഡന്റായി കെ. സുധാകരന് തുടരാനാണു നേതൃതലത്തിലെ ധാരണയെന്നതിനാല് ഇന്നു തെരഞ്ഞെടുപ്പുണ്ടാകില്ല. കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് തീയതി അനുസരിച്ച് ഇന്നാണ് കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടത്.
കെപിസിസി പ്രസിഡന്റിനെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്ന പ്രമേയം പാസാക്കി പിരിയാനാണു സാധ്യത. 310 പേരടങ്ങിയ കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കു ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ഇവരാണ് ജനറല്‍ ബോഡിയില്‍ പങ്കെടുക്കുക. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പു കൂടാതെ ഭാരവാഹികള്‍, നിര്‍വാഹക സമിതിഅംഗങ്ങള്‍, എഐസിസി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പും യോഗത്തിന്റെ അജന്‍ഡയിലുണ്ട്.