ആലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് , ഷിജുദാസ്, സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്.അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
ആലപ്പുഴയിലേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. നാല് പേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അഞ്ച് പേരും ഐ എസ് ആര്‍ ഒ കാന്റീനിലെ താത്ക്കാലിക ജീവനക്കാരാണ്.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.