കളമശ്ശേരി: എറണാകുളം കളമശ്ശേരി ഗെയില്‍ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണില്‍ ലിഫ്റ്റ് തകര്‍ന്ന് അഞ്ച് ജീവനക്കാര്‍ക്ക് പരിക്കേറ്റു.ഇവരെ എറണാകുളം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റവരില്‍ ശ്രുതി (23), ജൂലാന്‍( 35) ശിപ്പായി( 22 ), വിനോദ് (23) എന്നിവര്‍ക്ക് കാലുകള്‍ക്ക് ഒടിവുണ്ട്. ശ്രുതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.