മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്.ഇയാള്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പര്‍ഭാനി ജില്ലയിലെ സോന്‍പേത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗച്ച തണ്ട മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
പ്രദേശത്തെ ഫാമിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ആറ് തൊഴിലാളികള്‍ ജോലി ആരംഭിച്ചത്. ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇവര്‍ക്ക് ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ എല്ലാവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും അഞ്ച് തൊഴിലാളികള്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.