റാഞ്ചി: കാര്‍ നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ദിയോഘര്‍ എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്. കാര്‍ ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു.സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.