ഛത്തീസ്ഗഡ് : ഉപയോഗശൂന്യമായ കിണറ്റില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് പിതാവും രണ്ടു മക്കളും ഉള്‍പ്പെടെ അഞ്ച് പേർ മരിച്ചു. ജാജ്ഗീർ-ചംപ ജില്ലയിലെ കികിർദയിലാണു സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 30 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണ മരത്തടി എടുക്കാനിറങ്ങുമ്പോള്‍ തല കറങ്ങിവീണ ഗൃഹനാഥനെ രക്ഷിക്കാനാണു മറ്റുള്ളവർ ഇറങ്ങിയത്. തൊട്ടുപിന്നാലെ എല്ലാവരും ബോധരഹിതരാവുകയായിരുന്നു.