കണ്ണൂര്‍: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴയില്‍ വാടിച്ചാലിലാണ് ദാരുണമായ സംഭവം ഉണ്ടായത്.മാതാവിനെയൂം കൂട്ടുകാരനെയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഷീജ എന്ന യുവതിയും അവരുടെ സുഹൃത്തായ ഷാജി എന്ന യുവാവിനെയും ഷീജയുടെ മൂന്ന് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തി മാതാവും സുഹൃത്തും ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് നിഗമനം.
നേരം പുലര്‍ന്നിട്ടും വീട്ടില്‍ നിന്നും ആരേയും പുറത്തുകാണാതെ വന്നതിനെതുടര്‍ന്ന് നാട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നപ്പോഴായിരുന്നു എല്ലാവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ വിഷം കൊടുത്തേ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയ ശേഷം ഷീജയും ഷാജിയും തൂങ്ങിമരിക്കുകയായിരുന്നു.