ഗുരുഗ്രാമിലെ കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നര്‍ കഴിച്ച അഞ്ച് പേര്‍ രക്തം ഛര്‍ദിച്ചെന്ന് റിപ്പോര്‍ട്ട് .ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മാര്‍ച്ച് 2 ന് കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് പേര്‍ക്കാണ് വയറു വേദനയും അസ്വസ്ഥതയും ഉണ്ടായത്. അഞ്ച് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ ഗുരുഗ്രാമിലെ കഫേയില്‍ വന്നതാണെന്നും മൗത്ത് ഫ്രഷ്‌നര്‍ കഴിച്ചതിന് പിന്നാലെ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നുവെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.റസ്റ്റോറന്റില്‍ ഉള്ളവര്‍ ഇതില്‍ എന്താണ് കലര്‍ത്തിയതെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. വായയുടെ ഉള്ളില്‍ എരിഞ്ഞതിന് പിന്നാലെ വെള്ളം ഉപയോഗിച്ച് കഴുകിയെങ്കിലും ഫലം ഉണ്ടായില്ല. പരാതിയില്‍ റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.