ചെന്നൈ: തമിഴ്നാട്ടിലെ മാമല്ലപുരത്ത് അതിവേഗത്തിലെത്തിയ കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകള്‍ക്കു ദാരുണാന്ത്യം.ചെന്നൈയില്‍നിന്ന് 50 കിലോമീറ്റർ അകലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ (ഇസിആർ) പയനു-മധുര പണ്ഡിതമേട് ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം. മാമല്ലപുരത്തുനിന്നും ചെന്നൈയിലേക്കു പോവുകയായിരുന്ന കാർ റോഡിനു സമീപം കാലികളെ മേയ്ക്കുകയായിരുന്ന സ്ത്രീകള്‍ക്കു മേല്‍ ഇടിച്ചുകയറുകയായിരുന്നു. പയനുർ നിവാസികളായ ആണ്ടവി (71) ലോകമ്മാള്‍ (56) യശോദ (54) വിജയ (53) ഗൗരി (52) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണത്തിനു കീഴടങ്ങി. പോലീസ് സ്ഥലത്തെത്തിയാണു മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റിയത്.