കുമളി: എക്സൈസ് ഉദ്യോഗസ്ഥര്‍ കുമളി ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി ആലപ്പുഴ സ്വദേശികളായ അഞ്ചു യുവാക്കള്‍ പിടിയിലായി.ഇവരില്‍ നിന്നും 5.2 ഗ്രാം എം.ഡി.എം.എ. കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല പാണാവള്ളി പൂച്ചാക്കല്‍ പാലാങ്ങിനിഗര്‍ത്ത് അഭിജിത് പ്രദീപ് (28), മേല്‍പൂച്ചാക്കല്‍ പനച്ചിക്കല്‍ എം.ബി. ഹരികൃഷ്ണൻ (26), മേല്‍പൂച്ചാക്കല്‍ അമൃതാലയം എ. അനന്തു (24), മേല്‍പൂച്ചാക്കല്‍ ചിറയില്‍ സന്ദീപ് ഹരി (24) മേല്‍പൂച്ചാക്കല്‍ തോണികണ്ടത്തില്‍ വി. ഇഗ്നേഷ് (28) എന്നിവരാണ് പിടിയിലായത്.
ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്നും ലഹരിയുമായി എത്തിയ യുവാക്കള്‍ കുടുങ്ങിയത്. കാറിലെത്തിയ സംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ഉദ്യോഗസ്ഥര്‍ വാഹനം വിശദമായി പരിശോധിച്ചതോടെയാണ് എം.ഡി.എം.എ. കണ്ടെത്തിയത്. അഞ്ചുപേരുംകൂടി 25,000 രൂപ മുടക്കിയാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്.