(അജിത് കുമാർ )
തിരുവനന്തപുരം : അനന്ത പുരിക്ക് നിറ വസന്തം സമ്മാനിച്ചു ഫ്ലവർ ഷോ 21ന് തുടങ്ങും. മുഖ്യ മന്ത്രി പിണറായി വിജയൻ ഷോ ഉദ്ഘാടനം 21ന് വൈകുന്നേരം നിർവഹിക്കുന്നതോ ടെ അനന്ത പുരി യുടെ പ്രധാന ഭാഗമായ കനക ക്കുന്നും, പരിസരങ്ങളും ഉദ്യാന ശോഭയിൽ തിളങ്ങും. വൻ മരങ്ങളെ പോലും വരുതിയിൽ ആക്കുന്ന ബോൺ സായി വൃക്ഷ ശേഖരം, അലങ്കാരമത് സ്യ പ്രദർശനം, ഫുഡ് കോർട്ട്, റോസാചെടികളുടെ വിസ്മയം എന്നിവ കൊണ്ടു സമ്പുഷ്ടം ആണ് ഫ്ലവർ ഷോ.
അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനത്തിനും വില്പനക്കും പുറമെ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും കാഴ്ചക്കാർക്ക് വിരുന്നൊരുക്കും. കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘ ടിപ്പിച്ചിരിക്കുന്നത്.