ചിറയിൻ കീഴിൽ പൂവനി പൂക്കാലം

ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ തുടക്കം കുറിച്ച പൂവിന പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം;ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.അബ്ദുൾ വഹീദിൻ്റ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ്റ മാർഗ നിർദ്ദേശത്തിൽ കർമ്മ സേന ഭാരവാഹികൾ അഗങ്ങളായ കർമ്മശ്രീ കൃഷിക്കൂട്ടമാണ് പടനിലത്ത് പൂവനി പുഷ്പകൃഷി ഏറ്റെടുത്ത് ചെയ്യുന്നത്.ശ്രീകുമാരി.റ്റി കോ-ഓർഡിനേറ്ററിന്റ നേതൃത്വത്തിൽ സിന്ധു, ജീവ ,സുഹാന,ശ്യാം ,അരുൺ, ബാബു തുടങ്ങിയവരാണ് ഈ കൃഷിയ്ക്ക് പിന്നിൽ.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ രേണുകാ മാധവൻ, വാർഡ് മെമ്പർമാരായ ഷീബ,അനീഷ്, ശിവപ്രഭ ഗവ.എൽ.പി.എസ് പടനിലത്തിലെ കൃഷിപാഠം കുട്ടികളും :ഹെഡ്മാസ്റ്റർ രതീഷ്, കൃഷി ആഫീസർ എസ്.ജയകുമാർ, കൃഷി അസിസ്റ്റൻറ് മാരായ വി.സിന്ധു, ജെ.എസ്.കാർത്തിക, പെസ്റ്റ് സ്കൗട്ട് ആർ. രാജി തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five − four =