തിരുവനന്തപുരം – മലയാളത്തിലെ അനുഗൃഹീത ഗായിക വാണി ജയറാമിന് തലസ്ഥാനം ബാഷ്‌പാഞ്‌ജലികൾ അർപ്പിക്കുന്നു. പൂക്കൾ പനിനീർ പൂക്കൾ എന്ന അവർ പാടിയ ഗാനത്തെ ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു സംഘം ഗായകർ ഗാനാമൃതം അവതരിപ്പിച്ചാണ് വാണി അമ്മയെ സ്മരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് തൈക്കാട് ഭാരത് ഭവനിലെ മണ്ണരങ്ങ് വേദിയിൽ പ്രേം നസീർ സുഹൃത് സമിതിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, കവി പ്രഭാവർമ്മ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഗായിക ഭാവനാ രാധാകൃഷ്ണൻ , സാഹിത്യകാരൻ സബീർ തിരുമല, സെൻസർ ബോർഡംഗം അജയ് തുണ്ടത്തിൽ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുക്കും. അജയ് വെള്ളരിപ്പണ, ജ്യോതികുമാർ, മിനി കുമാരി, ജോത്സന , ഭാഗ്യലക്ഷ്മി എന്നിവരാണ് ഗാനാമൃതം അവതരിപ്പിക്കുന്നത്.