ചെന്നൈ: കള്ളപ്പണക്കേസില്‍ സെന്തില്‍ ബാലാജിക്കു പിന്നാലെ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇ.ഡി.കസ്റ്റഡിയിലെടുത്തു. കള്ളപ്പണക്കേസില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് മന്ത്രിയെ ഇഡി കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട് . രാവിലെ ഏഴ് മണിക്കാണ് കെ പൊന്മുടിയുടെ ചെന്നൈയിലെ വീട്ടിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചത്.മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലായിരുന്നു പരിശോധന. പൊന്മുടിയുടെ മകൻ ഗൗതം സിങ്കമണിയുടെയും വസതിയിലും ഇഡി പരിശോധന നടത്തി. അറസ്റ്റിനെ തുടര്‍ന്ന് പൊന്മുടിയെ ഇഡി ഓഫിസിലേക്ക് മാറ്റി. അതേസമയം, കണക്കില്‍പ്പെടാത്ത 70 ലക്ഷം രൂപയും പത്തുലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും ഉള്‍പ്പെടെ മന്ത്രിയുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.