മയ്യഴി :കോപ്പാലത്ത് വന്‍ കഞ്ചാവ് വേട്ട. യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ എക്സൈസ് പിടിയില്‍ മൂന്ന്കിലോ കഞ്ചാവും, 20 ഗ്രാമോളം എം.ഡി.എം.എ യുമായി സ്ത്രീയടക്കം മൂന്ന് പേരാണ് പിടിയിലായത് കണ്ണൂര്‍ സ്പെഷ്യല്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് ടീം നടത്തിയ മിന്നല്‍ റെയ്ഡിലാണ് കോപ്പാലത്തെ ഒരു വീട്ടില്‍ നിന്നും ഇവ പിടികൂടിയത്.KL 58 AD 3210 സ്വിഫ്റ്റ് കാറും പിടികൂടി. വീട് വാടകക്ക് നല്‍കിയതാണ്. സ്ഥലത്തു നിന്നും 2 പേര്‍ ഓടിയതായും സംശയമുണ്ട്. വീട്ടില്‍ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. മിഥുന്‍, റംഷാദ് എന്നിവരാണ് പിടിയിലായത്.