ത്യശൂര്‍: നെടുമങ്ങാട് സഞ്ചരിക്കുന്ന മൃഗാശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.നാടിന്റെ ആവശ്യം കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്നൂര്‍ക്കോണം ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തില്‍ സര്‍ക്കാര്‍ മൊബൈല്‍ വെറ്ററിനറി ആശുപത്രിയുടെ ക്യാമ്പ് ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദേശത്ത് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ നിശ്ചിത സമയത്ത് വരാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 24 മുതല്‍ നടക്കുന്ന കൃഷിദര്‍ശന്‍ പരിപാടിയില്‍, കൃഷി വകുപ്പ് മന്ത്രി കര്‍ഷകരുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.