കളമശ്ശേരി പാതിരാക്കോഴി റെസ്റ്റോറന്റിലെ ഭക്ഷ്യ വിഷബാധയില്‍ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു.ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. ഇവരുടെ പരാതിയിലാണ് കേസ്.
രാത്രി ഇവിടെനിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.