(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ വകുപ്പ് ഏറെ മാസങ്ങൾക്കു മുൻപ് നിരോധിച്ച ബോംബെ മിഠായി യുടെ വിൽപ്പന മ്യൂസിയത്തും, നഗരത്തിലും തകൃതി. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ഉള്ള മ്യൂസിയം കാവടത്തിൽ ആണ് ഇതിന്റെ വില്പനപൊടി പൊടിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് കളർ ചെയ്തതും, അല്ലാത്തതും ആയ ബോംബെ മിഠായി യുടെ ഉപയോഗവും, വില്പനയും ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ചിരുന്നു. ഇത് നിർമിക്കുന്ന സ്ഥലങ്ങളിൽ റൈഡുകൾ നടത്തുകയും ഉത്പ്പാദനം നിർത്തി വയ്പ്പിക്കുകയും ചെയ്തിരുന്നു. അതീവ മാരകമായ രാസവസ്തുക്കൾ ഇതിൽ ഉള്ളതായും, ഇത് കഴിക്കുന്നവർക്ക് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടും എന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന്റെ ഉത്പാദനം ഒളി സങ്കേത ത്തിൽ ആക്കി ഇപ്പോൾ വീണ്ടും വില്പനക്ക് എത്തിയിരിക്കുക ആണ്. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർമാരുടെയും, കോർപറേഷൻ ഹെൽത്ത് സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെയും മുന്നിൽ ക്കൂടി ആണ് ഇവർ ഇത് വിൽക്കുന്നത്. ഒരിക്കൽ ഇത് വാങ്ങിയാൽ വീണ്ടും , വീണ്ടും വാങ്ങി കഴിക്കാനുള്ള ആർത്തി ഉണ്ടാകും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെട്ടു ഈ വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടതാണ്.