കാക്കനാട്: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം സ്വദേശി ബിലാല്‍ അലി(23) ആണ് പിടിയിലായത്. കാക്കനാട് തുതിയൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ കപ്പേളയുടെ സമീപത്തുനിന്നുമാണ് യുവാവിനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 512 മില്ലി ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. തുടര്‍ന്ന്, പ്രതി താമസിച്ചിരുന്ന വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ സിറിഞ്ചുകളും ഹെറോയിന്‍ കൊണ്ടുവരുന്ന ബോട്ടിലുകളും കണ്ടെത്തിയിട്ടുണ്ട്.