ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കര സംഗമം 2024 സ്വാഗതസംഘം രൂപീകരണം ബ്രാഹ്മിൻസ് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനന്തശായിയായ ശ്രീ പത്മനാഭന്റെ മണ്ണിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പൂർവ്വജന്മ സാക്ഷാത്കാരമായ ശ്രീ ശങ്കര സംഗമവും പഞ്ചമഹായജ്ഞവും” ലോക നന്മയ്ക്കായി പുണ്യഭൂമി ഒരുങ്ങുകയാണ് ശ്രീ ശങ്കര സംഗമം2024* ഈ പുണ്യ സാക്ഷാത്കാരത്തിന് പൂർണ്ണ ജനപങ്കാളിത്തത്തോടെ സ്വാഗതസംഘം രൂപീകരിക്കുന്നതിനായി ഈ വരുന്ന നവംബർ മാസം 19 ആം തീയതി പ്രൊഫസർ കൃഷ്ണപിള്ള മെമ്മോറിയൽ ഹാളിൽ വച്ച് 3pm ന് ചേരുന്ന ബൃഹത്തായ സ്വാഗതസംഘരൂപീകരണത്തിൽ ആചാരവും ആചാര സംരക്ഷണവും സനാതനധർമ്മത്തിന്റെ മൂല്യം ഉയർത്തി കാണിക്കുന്ന ഓരോ ഭാരതീയനും ഇതിന്റെ ഭാഗവാക്കാകണമെന്ന് ഉദ്ദേശിച്ചുകൊണ്ട് വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി,അയ്യപ്പ സേവാസമിതി,അയ്യപ്പ സേവാ സമാജം,ഹിന്ദു ഐക്യവേദി, യോഗക്ഷേമസഭ, ബ്രാഹ്മണ സഭ,തുടങ്ങിയ എല്ലാ ബ്രാഹ്മണ സംഘടനകളും അഖില തന്ത്രി സമാജം,അഖില കേരള തന്ത്രി മണ്ഡലം, അഖില തന്ത്രി പ്രചാരക്സഭ, തുടങ്ങിയ തന്ത്രി സംഘടനകളും ശാന്തി പുരോഹിത വിഭാഗത്തിൽപ്പെട്ട എല്ലാ സംഘടനകളും ഹിന്ദു സമാജത്തിലെ സംഘടനകൾ, സന്യാസിമാർ, മഠാധിപന്മാർ, കേന്ദ്രമന്ത്രിമാർ,എംപിമാർ എംഎൽഎമാർ, വ്യവസായ പ്രമുഖർ,മറ്റു പ്രമുഖർ സമൂഹത്തിലെ നാനാവിധത്തിലുള്ള പ്രമുഖർ രാജ പ്രതിനിധികൾ, ഉന്നത അധികാരികൾ, എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ട് സ്വാഗതസംഘം രൂപീകരിക്കുന്നതിലേക്കായി എല്ലാ ഹൈന്ദവ സനാതന ധർമ്മ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നു ബ്രഹ്മശ്രീ.Dr.എം.എസ്.ശ്രീരാജ് കൃഷ്ണൻ പോറ്റി ചെയർമാൻ ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി