കൊല്‍ക്കത്ത സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റിയംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കനായ് ലാല്‍ ബാനര്‍ജി (97) അന്തരിച്ചു.വെള്ളിയാഴ്ച ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. 1926 ഒക്ടോബര്‍ 10ന് ഇപ്പോള്‍ ബംഗ്ലാദേശില്‍പ്പെട്ട റാണിമണ്ഡലിലാണ് ജനനം. കൂച്ച് ബിഹാറില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കൊല്‍ക്കത്തയില്‍ റെയില്‍വേ ജീവനക്കാരനായതോടെ അവിടെ തൊഴിലാളികളെ സംഘടിപ്പിച്ചു. 1984ല്‍ റെയിവേയില്‍നിന്ന് വിരമിച്ച് ബി ടി രണദിവയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി കേന്ദ്രീകരിച്ച് സിഐടിയു പ്രവര്‍ത്തനം തുടങ്ങി. 1989ല്‍ സിഐടിയു കേന്ദ്ര സെക്രട്ടറിയായി. 2013 വരെ ആ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2008 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. അവിവാഹിതനാണ്.