ഭുവനേശ്വര്‍: വാര്‍ത്താ സമ്മേളനത്തിന് പോകുന്നതിനിടെ ഒഡിഷ ജാജ്പൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അര്‍ജുന്‍ ചരണ്‍ ദാസ് ട്രക്കിടിച്ച് മരിച്ചു.അദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.