മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.
ജോഷിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തില്‍ നടക്കും.ബുധനാഴ്ചയാണ് ജോഷിയെ മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. പാർലമെൻ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004 വരെ ലോക്‌സഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.