തിരുവനന്തപുരം :- മുൻ തിരുവനന്തപുരം ഈസ്റ്റ് നിയോജകമണ്ഡലം എം. എൽ.എ ആയിരുന്ന ബി. വിജയകുമാറിന്റെ പതിനഞ്ചാമത് ചരമദിനം നവംബർ നാലിന് രാവിലെ 9 മണിക്ക് ശാസ്തമംഗലം ജംഗ്ഷനിൽ മുൻ എം. എൽ.എ ശബരീനാഥ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മധുസൂദനൻ നായർ, ഡി സി സി വൈസ് പ്രസിഡന്റ് സുഭാഷ്, ട്രസ്റ്റ് ഭാരവാഹികളായ ശ്രീകുമാരൻ നായർ, വട്ടവിള ഗോപകുമാർ, മാത്യു വിൻസന്റ്, മധുചന്ദ്രൻ, ശാസ്തമംഗലം ഗോപൻ, ശാസ്തമംഗലം മോഹനൻ, ബി. വിജയകുമാറിന്റെ കുടുംബാംഗങ്ങൾ, മണ്ഡലം പ്രസിഡന്റ് അരുൺ തുടങ്ങിയവർ സംസാരിച്ചു. പൂജപ്പുര വൃദ്ധസദനത്തിലും, തമ്പാനൂർ ഡോൺ ബോസ്കോയിലെ അന്തേവാസികൾക്കും ഭക്ഷണം നൽകി.