ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് 91-ാം പിറന്നാള്‍. ഡോ. മൻമോഹൻസിംഗിന് ആശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന്‍റെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുന്നതായും പറഞ്ഞു.മോദിക്കു പുറമെ, രാഷ്‌ട്രപതി ദൗപതി മുര്‍മു, ഉപരാഷ്‌ട്രപതി ജഗദീപ് ധൻകര്‍, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ, കേന്ദ്രമന്ത്രിമാര്‍, വിവിധ രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവരും ടെലിഫോണില്‍ വിളിച്ചു മൻമോഹന് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു.
നേരിട്ടെത്തി ആശംസ നേരാനൊരുങ്ങിയ ഉപരാഷ്‌ട്രപതി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരോടെല്ലാം വീട്ടിലേക്കു വരരുതെന്ന് മൻമോഹൻ അഭ്യര്‍ഥിച്ചു. ആളുകളെ സ്വീകരിക്കാനുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്തായിരുന്നു ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലേക്ക് അതിഥികളോടു വരരുതെന്ന് അഭ്യര്‍ഥിച്ചത്.എങ്കിലും ടെലിഫോണില്‍ പ്രധാന നേതാക്കളുമായി സംസാരിച്ചു. ഭാര്യയും മക്കളും കൊച്ചുമക്കളും മാത്രമായിരുന്നു ലളിതമായ പരിപാടിക്കുണ്ടായിരുന്നത്. രാജ്യസഭാംഗമായ ഡോ.മൻമോഹൻസിംഗ്, കഴിഞ്ഞയാഴ്ച പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ അവസാന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.